
നേർക്കാഴ്ചയുടെ ആദ്യ പ്രതി മാസ പരിപാടിയായ ഊർജ്ജ2019 ഈ വരുന്ന ഞായറാഴ്ച (17 ഫെബ്രുവരി 2019 ) തത്തമംഗലം എൻ എസ് എസ് ഹാളിൽ വെച്ച് നടക്കുന്നു.
വിഷയം: ഊർജ്ജ സംരക്ഷണം ( energy conservation ). പാലക്കാട് പൊളി ടെക്നിക്ക് കോളേജിലെ പ്രൊഫെസർ മോഹൻദാസ് ആണ് വിഷയം അവതരിപ്പിക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിൽ ഏതെല്ലാം തരത്തിൽ ഊർജ്ജ സംരക്ഷണം ഉറപ്പ് വരുത്താമെന്നതിനെ കുറിച്ച് അദ്ദേഹം നമ്മളോട് സംസാരിക്കും.
പ്രൊഫെസർ മോഹൻദാസിന്റെ അവതരണത്തിനു ശേഷം നിങ്ങളുടെ ഊർജ്ജ സംബന്ധമായ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നതാണ്.

കേരളത്തിലെ വൈദ്യുതി ഉത്പാദനം,പ്രസരണം, വിതരണം എന്നിവ കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പുതിയ പദ്ധതിയായ “സൗര” യെ കുറിച്ച് ബോർഡ് പ്രതിനിധി നമ്മളോട് സംസാരിക്കും.
ഏവർക്കും ഊർജ്ജ2019 ലേക്ക് സ്വാഗതം.
സ്ഥലം: തത്തമംഗലം NSS ഹാൾ
തിയതി: 17 ഫെബ്രുവരി 2019
സമയം: രാവിലെ 9.30 മുതൽ
പ്രവേശനം: സൗജന്യം