കായിക പരിശീലന ക്യാമ്പിലെ കുട്ടിക്കൾക്കായി മെഡിക്കൽ ക്യാമ്പ്

കായിക പരിശീലന ക്യാമ്പിലെ കുട്ടിക്കൾക്കായി 16/04/2019 ന് സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിൽ നേർക്കാഴ്ച സംഘടിപ്പിച്ച മെഡിക്കൽക്യാമ്പിൽ 44 കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിന് നേതൃത്വം നല്കിയ Dr. അജിത, ഡോക്ടർമാർ രേഷ്മ, രാഹുൽ, എന്നിവർക്കും, ക്യാമ്പിൽ സജീവമായി സഹകരിച്ച സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിൽ ഹെഡ് മാസ്റ്റർ ജോജി, PTA പ്രസിഡണ്ട് പുഷ്ക്കരൻ, അധ്യാപികമാർ, രക്ഷിതാക്കൾ എന്നിവർക്കും നേർക്കാഴ്ചയുടെ നന്ദി രേഖപ്പെടുത്തുന്നു

Read more

കായികപരിശീലന ക്യാമ്പ് തുടങ്ങി.

നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ തത്തമംഗലം GUPS ൽ വെച്ച് വിദ്യാർത്ഥികൾക്കായുള്ള കായികപരിശീലന ക്യാമ്പ് തുടങ്ങി. നേർക്കാഴ്ചയുടെ ജോയിന്റ് സെക്രട്ടറിയും ദേശീയ അംഗീകാരമുള്ള വോളിബോൾ കോച്ചുമായ ശ്രീ.വിനോദ് കുമാറാണ് ക്യാമ്പിന് നേതൃത്വം നല്കുന്നത്. നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്പോർട് സിലും ഗെയിംസിലുമുള്ള അവരുടെ കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിനുമായി നടത്തുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാ സുഹൃത്തുക്കളുടേയും അകമഴിഞ്ഞപ്രോത്സാഹനവും സഹായ സഹകരണങ്ങളും അത്യാവശ്യമാണ്. ക്യാമ്പിന്റെ ആദ്യ ദിനമായ ഇന്ന് ഏപ്രിൽ 4 വ്യാഴാഴ്ച രാവിലെ 6 :30ന്…

Read more

Mental Health Matters മാനസികാരോഗ്യ കാര്യങ്ങൾ

We welcome you all to Nerkazhcha’s 2nd Program “Mental Health Matters – മാനസികാരോഗ്യ കാര്യങ്ങൾ“ Date: 24th March 2019 Time: 11 AM Venue: NSS Hall, High School Road, Tattamangalam, Palakkad, Kerala (State) വിഷയാവതരണം : Dr.മാല മഠത്തിൽ USA യിലെ നോർത്ത് കരോലിന   state യൂണിവേഴ്സിറ്റിയിൽ നിന്ന് മെന്റൽ ഹെൽത്ത് കൗൺസിലിങ്ങിൽ M.S.ഉം Ph.D. ഉം, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിങ് സൈക്കോളജിയിൽ M.Phil ഉം…

Read more

[Report] ഊർജ്ജ2019 – Program on Energy Conservation

നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 17 നു, ഞായറാഴ്ച 10 മണിക്ക് തത്തമംഗലം NSS ഹാളിൽ വെച്ച് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും KSEB സൗര പദ്ധതി സംബന്ധിച്ചും വിശദീകരിക്കുന്ന ക്ളാസുകൾ – ഊർജ്ജ 2019 – സംഘടിപ്പിച്ചു. അജണ്ട ദേശീയ ഗാനം സ്വാഗതം – പി മാധവൻ കുട്ടി – വൈസ് പ്രസിഡണ്ട് , നേർക്കാഴ്ച. അധ്യക്ഷൻ – ശിവദാസ് മഠത്തിൽ പ്രസിഡണ്ട് , നേർക്കാഴ്ച. അതിഥിയെ പരിചയപെടുത്തൽ – നിത്യാനന്ദൻ മാടമ്പത്ത്‌ , ഭരണ സമിതി…

Read more

ഊർജ്ജ 2019

നേർക്കാഴ്ചയുടെ ആദ്യ പ്രതി മാസ പരിപാടിയായ ഊർജ്ജ2019 ഈ വരുന്ന ഞായറാഴ്ച (17 ഫെബ്രുവരി 2019 ) തത്തമംഗലം എൻ എസ് എസ് ഹാളിൽ വെച്ച് നടക്കുന്നു. വിഷയം: ഊർജ്ജ സംരക്ഷണം ( energy conservation ). പാലക്കാട് പൊളി ടെക്നിക്ക് കോളേജിലെ പ്രൊഫെസർ മോഹൻദാസ് ആണ് വിഷയം അവതരിപ്പിക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിൽ ഏതെല്ലാം തരത്തിൽ ഊർജ്ജ സംരക്ഷണം ഉറപ്പ് വരുത്താമെന്നതിനെ കുറിച്ച് അദ്ദേഹം നമ്മളോട് സംസാരിക്കും. പ്രൊഫെസർ മോഹൻദാസിന്റെ അവതരണത്തിനു ശേഷം നിങ്ങളുടെ ഊർജ്ജ…

Read more