“നേർക്കാഴ്ച” എന്ന സംഘടനയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും

 • കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജാതി, മത,വർഗ്ഗ, ലിംഗ, പ്രായ ഭേതമന്യേ സാമൂഹ്യ നന്മക്കും പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണ  ഘടനയിലൂന്നി ഏറ്റെടുത്ത് നടത്തുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്‌ഷ്യം.
 • പൊതു ജനാരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള സജീവ ഇടപെടൽ
 • കാര്യക്ഷമമായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സാധ്യമാക്കൽ
 • കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ
 • സമൂഹത്തിൽ നിലനിൽക്കുന്നതും പ്രചരിപ്പിക്കുന്നതുമായ അനാചാരപരവും അനാരോഗ്യകരവുമായ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തൽ
 • കായിക വികസനത്തിലൂടെ പൗരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ആർജ്ജിക്കൽ
 • ജലം, വായു, മണ്ണ് എന്നിവയുടെ സംരക്ഷണം   
 • ഊർജ്ജ സ്രോതസ്സുകളുടെ  കാര്യക്ഷമമായ ഉപയോഗത്തെ പറ്റിയുള്ള ആവബോധം സൃഷ്ടിക്കൽ   
 • സമൂഹത്തിൽ ശാസ്ത്ര അവബോധം വളർത്തുക.
 • സമൂഹത്തിൽ നിയമ  അവബോധം വളർത്തുക.
 • മദ്യം, മയക്കു മരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ ദൂക്ഷ്യ ഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക.
 • കലാ, കായിക, സാംസ്കാരിക പ്രവർത്തങ്ങൾ സംഘടിപ്പിക്കുക.
 • വിവിധ വിഷയങ്ങളിൽ ചർച്ചകളും, സെമിനാറുകളും, സംവാദങ്ങളും സംഘടിപ്പിക്കൽ.

നാടിന്റെ നന്മക്കായി പ്രവർത്തിക്കാൻ തയ്യാറാണോ ?

Last Updated on