നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 17 നു, ഞായറാഴ്ച 10 മണിക്ക് തത്തമംഗലം NSS ഹാളിൽ വെച്ച് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും KSEB സൗര പദ്ധതി സംബന്ധിച്ചും വിശദീകരിക്കുന്ന ക്ളാസുകൾ – ഊർജ്ജ 2019 – സംഘടിപ്പിച്ചു.

അജണ്ട

  1. ദേശീയ ഗാനം
  2. സ്വാഗതം – പി മാധവൻ കുട്ടി – വൈസ് പ്രസിഡണ്ട് , നേർക്കാഴ്ച.
  3. അധ്യക്ഷൻ – ശിവദാസ് മഠത്തിൽ പ്രസിഡണ്ട് , നേർക്കാഴ്ച.
  4. അതിഥിയെ പരിചയപെടുത്തൽ – നിത്യാനന്ദൻ മാടമ്പത്ത്‌ , ഭരണ സമിതി അംഗം , നേർക്കാഴ്ച.
  5. വിഷയാവതരണം

സെഷൻ 1 – ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം – പ്രൊഫസർ മോഹൻ ദാസ് , ഗവ. പോളി ടെക്നിക്ക് കോളേജ് , പാലക്കാട്

സെഷൻ 2 – KSEB യുടെ സൗര സൗരോർജ്ജ പദ്ധതി – മുഹമ്മദ് സരീം, അസി. എഞ്ചിനീയർ , KSEB , തത്തമംഗലം

നറുക്കെടുപ്പും സമ്മാന ദാനവും

നന്ദി :
എം.പ്രസാദ്, ജോ. സെക്രട്ടറി, നേർക്കാഴ്ച.

പ്രസിഡണ്ട് ശിവദാസ് മഠത്തിലിന്റെ അധ്യക്ഷതയിൽ പരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ചു. പുൽവാമ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട ധീര ജവാന്മാരുടെ സ്മരണയ്ക്ക് മുന്നിൽ യോഗം 2 മിനിട്ട് മൗനമാചരിച്ചു . പരിപാടിക്ക് നേർക്കാഴ്ച വൈസ് പ്രസിഡണ്ട് പി മാധവൻ കുട്ടി സ്വാഗതമാശംസിച്ചു. വിഷയാവതരണത്തിനായി എത്തിച്ചേർന്ന പ്രൊഫസർ മോഹൻദാസിനെ ഭരണ സമിതി അംഗമായ നിത്യാനന്ദൻ യോഗത്തിനു പരിചയപ്പെടുത്തി. അതിനു ശേഷം അധ്യക്ഷൻ നേർക്കാഴ്ചയെയും, അതിന്റെ രൂപീകരണോദ്ദേശങ്ങളെ കുറിച്ചും 80 പേരോളമുള്ള സദസിനു വിശദീകരിച്ചു.

സെഷൻ 1 – പ്രൊഫസർ മോഹൻ ദാസ് , ഗവ. പോളി ടെക്നിക്ക് കോളേജ്, പാലക്കാട്

വിഷയം : ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും ഗാർഹിക വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗാർഹിക വൈദ്യുത ഉപഭോഗം ലാഭിക്കുന്നത് വൈദ്യുത ഉത്‌പാദനത്തിനു തുല്യമാണെന്ന ആശയം പ്രേക്ഷകരിലേക്ക് പകർന്നു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഗാർഹിക വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ട് അത് എപ്രകാരം പ്രാവർത്തികമാക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ക്ഷമത കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വീടുകളിലെ വൈദ്യതി കുറയ്ക്കുന്നതിനായി ഓരോ ഉപകരണവും ഉപയോഗിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. നിത്യ ജീവിതത്തിൽ നാം അനുവർത്തിച്ചു വരുന്ന പല ശീലങ്ങളിലും ഒരൽപം മാറ്റം വരുത്തിയാൽ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നത് പ്രേക്ഷകർക്ക് വിലപ്പെട്ട പാഠമായി. ആയത് പ്രേക്ഷകർ പ്രതികരണ വേളയിൽ പങ്കുവെച്ചു .

സെഷൻ 2 – KSEB യുടെ സൗര സൗരോർജ്ജ പദ്ധതി
മുഹമ്മദ് സരീം, അസി. എഞ്ചിനീയർ, KSEB , തത്തമംഗലം

വിഷയം: KSEB “സൗര” സൗരോർജ്ജ പദ്ധതി

കേരളത്തിന് ദൈനംദിനാവശ്യത്തിനുള്ള വൈദ്യുതിയുടെ ആറിൽ ഒന്ന് ഭാഗം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നതെന്നും, ബാക്കി വൈദ്യുതി നാഷണൽ ഗ്രിഡിൽ നിന്നും അധിക വിലയ്ക്ക് വാങ്ങുന്നതാണെന്നും ഈ സാഹചര്യത്തിൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആമുഖമായി പ്രതിപാദിച്ചു. ആയതിനായി ഓരോ വീടും ഓരോ മിനി പവർ സ്റ്റേഷനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ KSEB ആവിഷ്കരിച്ച സൗര സൗരോർജ്ജ പദ്ധതി സംബന്ധിച്ചും അതിൽ പങ്കാളി ആവുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവരുടെ ചുമതലകളും പദ്ധതിയുടെ നടത്തിപ്പ് നിബന്ധനകളും അദ്ദേഹം വിശദീകരിച്ചു. പ്രേക്ഷകരിൽ നില നിന്നിരുന്ന ആശങ്കകളും സംശയങ്ങളും അദ്ദേഹം ദൂരീകരിക്കുകയും പദ്ധതിയിൽ ജനങ്ങൾ ഭാഗഭാക്കാകേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

LED ലൈറ്റുകൾ നറുക്കെടുപ്പിലൂടെ പത്ത് പേർക്ക്.
പൊതു ജനങ്ങളിൽ LED ലൈറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രേക്ഷകരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞെടുക്കപ്പെട്ട പത്ത് പേർക്ക് LED ലെറ്റുകൾ നൽകി. തത്തമംഗലത്ത് പ്രവർത്തിക്കുന്ന വഹാബ് & കോ (Phone: 9447312957) എന്ന സ്ഥാപനമാണ് ലൈറ്റുകൾ സ്പോൺസർ ചെയ്ത് സഹകരിച്ചത്.

നേർകാഴ്ചയുടെ ജോ. സെക്രട്ടറി പ്രസാദ് എം യോഗത്തിൽ നന്ദി പറഞ്ഞു .

ഊര്ജ്ജ 2019 പരിപാടി ഒരു മണിക്ക് അവസാനിച്ചു.

Photographs

Last Updated on
Nerkaazhcha Event Reports , , ,

2 Replies

  1. തുടക്കം വളരെ നന്നായി. ഇത്രയും സഹൃദയർ കൂടെയുണ്ടെന്നത് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ ഊർജ്ജം പകരും

Leave a Reply

Your email address will not be published. Required fields are marked *