നേർക്കാഴ്ചയുടെ ആഭിമുഖ്യത്തിൽ തത്തമംഗലം GUPS ൽ വെച്ച് വിദ്യാർത്ഥികൾക്കായുള്ള കായികപരിശീലന ക്യാമ്പ് തുടങ്ങി.
നേർക്കാഴ്ചയുടെ ജോയിന്റ് സെക്രട്ടറിയും ദേശീയ അംഗീകാരമുള്ള വോളിബോൾ കോച്ചുമായ ശ്രീ.വിനോദ് കുമാറാണ് ക്യാമ്പിന് നേതൃത്വം നല്കുന്നത്.
നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്പോർട് സിലും ഗെയിംസിലുമുള്ള അവരുടെ കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിനുമായി നടത്തുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാ സുഹൃത്തുക്കളുടേയും അകമഴിഞ്ഞപ്രോത്സാഹനവും സഹായ സഹകരണങ്ങളും അത്യാവശ്യമാണ്.
ക്യാമ്പിന്റെ ആദ്യ ദിനമായ ഇന്ന് ഏപ്രിൽ 4 വ്യാഴാഴ്ച രാവിലെ 6 :30ന് തന്നെ Gups ഗ്രൗണ്ടിൽ പരിപാടി തുടങ്ങി.
ഇൗ ക്യാമ്പിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കുക
99613 91135